KeralaLatest News

മൊബൈല്‍ ഫോണ്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുമോ? സത്യാവസ്ഥ ഇതാണ്

മൊബൈല്‍ ഫോണ്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുത്തുമോ എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഒരു ചര്‍ച്ചാവിഷയം.
മൊബൈല്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുമെന്ന് ഒരു വീഡിയോ രണ്ട് ദിവസമായി ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്നു. ശരീരത്തിന്റെ മസിലുകള്‍ വീക്കാകുമെന്നും കൈയ്യിലെ മസിലുകളുടെ ശക്തി നഷ്ടപ്പെടുമെന്നും ഈ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഡോ. രാജേഷ് കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ ശരീരത്തിന്റെ ബാലന്‍സിനെ ബാധിക്കുമെന്നത് ശുദ്ധതട്ടിപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കാതിരിക്കുമ്പോള്‍ ഉണ്ടാവുന്ന ബാലന്‍സ്/ ബാലന്‍സ് നഷ്ടം മാത്രമേ അല്ലാത്തപ്പോഴും ഉണ്ടാവൂ എന്ന് ഡോ. രാജേഷ് കുമാര്‍ പറയുന്നു.

നമ്മള്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍ ഡെല്‍റ്റോയിഡ്, തോളെല്ലിന് മുകളിലുള്ള സൂപ്രാസ് സ്പൈനാറ്റിസ് എന്നീ മസിലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വളണ്ടറി മസിലുകളാണ്. മൊബൈല്‍ ഫോണിനേക്കാള്‍ കൂടിയ തോതില്‍ റേഡിയേഷനുള്ള എക്സറേയ്ക്ക് മുന്നില്‍ പോലും നമുക്ക് കൈകളും കാലുകളും നിയന്ത്രിക്കാന്‍ സാധിക്കും.

അപ്പോള്‍ പിന്നെ അതിലും കുറവ് മാത്രം റേഡിയേഷനുള്ള മൊബൈല്‍ ഫോണിന് എങ്ങനെയാണ് നമ്മുടെ മസിലുകളെ നിയന്ത്രിക്കാനാവുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം വ്യാജ വീഡിയോകള്‍ കണ്ണടച്ച് വിശ്വസിക്കരുതെന്നും ഡോ. രാജേഷ് കുമാര്‍ പറയുന്നു.

ഡോ. രാജേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മൊബൈല്‍ ഫോണ്‍ ശരീരത്തില്‍ ചേര്‍ത്തു പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുമോ ?

രണ്ടു ദിവസമായി ഫേസ് ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന വീഡീയോ ചിത്രമാണ് മൊബൈല്‍ ഫോണ്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടും എന്നും ശരീരത്തിന്റെ മസിലുകള്‍ വീക്കാകും എന്നും കൈയ്യിലെ മസിലുകളുടെ ശക്തി നഷ്ടപ്പെടും എന്നും. .. ഒരുപാടുപേര്‍ എനിക്ക് ഈ വീഡിയോ ചിത്രം അയച്ചു തന്നു.. ഞാന്‍ ഇത് ശരിയാണോ എന്ന് സ്വയം പരിശോധിച്ച് നോക്കുകയും ചെയ്തു.. സത്യാവസ്ഥ ഇവിടെ പ്രസിദ്ധീകരിക്കുന്നു.. വിശദമായി അറിയുക.. ഷെയര്‍ ചെയ്യുക… എല്ലാ സുഹൃത്തുക്കളും ഈ വീഡിയോ ചിത്രത്തിന്റെ സത്യം തിരിച്ചറിയട്ടെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button