
അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫുട്ബോളിൽ ഇന്ന് നടന്ന ഇന്ത്യ – സിറിയ പോരാട്ടം അവസാനിച്ചത് സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം സ്വന്തമാക്കി. ഈ മത്സരത്തിലൂടെ സിറിയയുടെ ഫൈനല്‍ മോഹം അവസാനിച്ചു. ഫൈനലില്‍ ഡി പി ആര് കൊറിയയും താജികിസ്ഥാനും തമ്മിൽ ഏറ്റുമുട്ടും.
ഒരു മത്സരത്തിലും ജയിക്കാനാകാതെ മൂന്നാം മത്സരത്തിനാണ് ഇന്ത്യ ഇന്നിറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ നോര്‍ത്ത് കൊറിയയോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. കൂടാതെ പോയിന്റ് നിലയില്‍ ഏറ്റവും അവസാന സ്ഥാനത്താണ് ഇന്ത്യ.
Post Your Comments