കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷയിലാണ് നടപടി.കേസ് പിന്‍വലിച്ചാല്‍ കോടതിച്ചെലവ് സുരേന്ദ്രന്‍ നല്‍കണമെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെയാണ് കേസ് നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്.
മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്‍റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണെങ്കില്‍ ഹർജി പിൻവലിക്കാൻ തയ്യാറല്ലെന്ന് സുരേന്ദ്രൻ കോടതിയില്‍ പറഞ്ഞതോടെ കേസിന്‍റെ വാദം വീണ്ടും നീട്ടുകയായിരുന്നു. കോടതിച്ചെലവെന്ന ആവശ്യം എതിര്‍കക്ഷി പിന്‍വലിച്ചതോടെ കേസ് കോടതി അവസാനിച്ചു.
Post Your Comments