Latest NewsKerala

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം ഇനി പൂർണമായും ട്രഷറി വഴി

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പളം ഇനി പൂർണമായും ട്രഷറി വഴി. എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. സ്​​പാ​ര്‍​ക്ക്​ സം​വി​ധാ​ന​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യ വ്യ​ക്​​തി​വി​വ​ര​ങ്ങ​ള്‍ ഇ-​കെ.​വൈ.​സി ആ​യി സ്വീ​ക​രി​ച്ചാ​ണ്​ അ​ക്കൗ​ണ്ട് ആരംഭിച്ചിരിക്കുന്നത്. ട്ര​ഷ​റി അ​ക്കൗ​ണ്ടു​ക​ള്‍​ക്ക്​ എ.​ടി.​എം സൗ​ക​ര്യം ല​ഭ്യ​മാ​ക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഇത് ലഭ്യമാകുമെന്നാണ് സൂചന.

ഇന്റർനെറ്റ് ബാങ്കിങിനായി tsbonline.kerala.gov.in വ​​ഴി സ്​​പാ​ര്‍​ക്കി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന ന​മ്പ​റി​ല്‍ ല​ഭി​ക്കു​ന്ന ഒ.​ടി.​പി ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച്‌​ ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്‍ നടത്താവുന്നതാണ്. അ​ക്കൗ​ണ്ടി​ന്​ തു​ട​ക്ക​ത്തി​ല്‍ ര​ണ്ട്​ മാ​സ​ത്തേ​ക്ക്​ കെ.​വൈ.​സി നി​ര്‍​ബ​ന്ധ​മി​ല്ല. ര​ണ്ട്​ മാ​സ​ത്തി​ന്​ ശേ​ഷ​വും ചെ​ക്ക്​ ബു​ക്കും ഇ​ന്‍​റ​ര്‍​നെ​റ്റ്​ ബാ​ങ്കി​ങ്​ സൗ​ക​ര്യ​വും ഉ​പ​യോ​ഗി​ക്ക​ണ​മെ​ങ്കി​ല്‍ വ്യ​ക്​​ത​മാ​യ കെ.​വൈ.​സി ട്ര​ഷ​റി​യി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button