Latest NewsIndia

കുടിവെള്ളത്തിനായി സംഘര്‍ഷം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഇതെന്ന് പ്രദേശവാസികളായ സ്ത്രീകള്‍ പറഞ്ഞു

ഹൈദരാബാദ്: കുടിവെള്ളത്തിനായുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ആന്ധ്രയിലാണ് സംഭവം. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലാണ് സംഭവം. കുടിവെള്ളത്തിനായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് തട്ടിപ്പുതി പദ്മ (38) എന്ന യുവതിയാണ് മരിച്ചത്.രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് ഇതെന്ന് പ്രദേശവാസികളായ സ്ത്രീകള്‍ പറഞ്ഞു. പൊതു ടാപ്പുകളിലൂടെ ആഴ്ചയില്‍ രണ്ടോ മുന്നോ ദിവസം മാത്രമാണ് വെള്ളം വരുന്നത്.

പദ്മ അടക്കം നൂറുകണക്കിന് സ്ത്രീകള്‍ കുടിവെള്ളത്തിനായി ക്യൂ നില്‍ക്കുന്നതിനിടെ പൊദുഗു ഗുണ്ണമ്മ എന്ന സ്ത്രീ ക്യൂ തെറ്റിച്ചതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്.പദ്മ ഇതിനെ ചോദ്യം ചെയ്യുകയും മറ്റ് സ്ത്രീകളും കൂടി തര്‍ക്കത്തില്‍ ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമാകുകയും തമ്മിലടിയില്‍ കലാശിക്കുകയും ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ സുന്ദരമ്മ പദ്മയെ സ്റ്റീല്‍ കലം കൊണ്ട് അടിച്ചു. അടിയേറ്റ് നിലത്ത് വീണ പദ്മ തത്ക്ഷണം മരിച്ചു.

തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ സുന്ദരമ്മയ്‌ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. രൂക്ഷമായ വരള്‍ച്ചയിലൂടെയും കുടിവെള്ള ക്ഷാമത്തിലൂടെയുമാണ് ആന്ധ്ര കടന്നുപോകുന്നത്. വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് മൂന്ന് ദിവസം മുമ്പാണ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി 2000 രൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button