കോഴിക്കോട്: ഏറ്റവും കൂടുതല്‍ പാസ്പോര്‍ട്ട് അപേക്ഷകരുള്ള കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. പാസ്പോര്‍ട്ട് അപേക്ഷിക്കുന്നവരെ ലക്ഷ്യം വെച്ച് നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും നിലവിലുണ്ടെന്നാണ് കേന്ദ്രമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഔദ്യോഗിക പാസ്പോര്‍ട്ട് വെബ് പോര്‍ട്ടല്‍ പോലെ തോന്നിക്കുന്ന .org, .in, .com എന്നീ ഡൊമൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി വെബ്സൈറ്റുകള്‍ ഇപ്രകാരം നിലവിലുണ്ട് .
www.indiapassport.org, www.onlinepassportindia.com, www.passportindiaportal.in, www.passportindia.in, www.passportseva.in, www.applypassport.org എന്നിവയാണ് വ്യാജ വെബ്സൈറ്റുകള്‍. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണമെന്നും പാസ്പോര്‍ട്ട് സംബന്ധമായ ആവശ്യങ്ങള്‍ക്കായുള്ള ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in എന്നതാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. mPassport Seva എന്ന മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാനാകും.
Post Your Comments