ന്യൂഡൽഹി: സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ച മൂന്ന് പൈലറ്റുമാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സസ്‌പെൻഡ് ചെയ്തു. എയര്‍ ഇന്ത്യയുടെ ഒരു പൈലറ്റിനെയും സ്പൈസ് ജെറ്റിലെ രണ്ട് പൈലറ്റുമാരെയുമാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സ്പൈസ് ജെറ്റിലെ പൈലറ്റുമാരെ ആറ് മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്‌തത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ റണ്‍വേ എഡ്ജ് ലൈറ്റുകള്‍ തകരാറിലായതിനെ തുടര്‍ന്നാണ് നടപടി. വിമാനം റണ്‍വേ സെന്റര്‍ലൈനിന്റെ വലതുവശത്തേക്ക് കൂടുതല്‍ തിരിയുകയും റണ്‍വേ എഡ്ജ് ലൈറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയുമായിരുന്നു. റണ്‍വെ ത്രെഷോള്‍ഡില്‍ നിന്ന് 1300 അടി താഴേക്ക് വിമാനം സ്പര്‍ശിച്ചതായി കണ്ടെത്തിയിരുന്നു.
Post Your Comments