അബുദാബി: നിക്ഷേപമാകർഷിക്കാൻ സ്വകാര്യ മേഖലയ്ക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്‌തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസിൽ 50 ശതമാനം ഇളവും നൽകിയുമാണ് ഫീസ് ഭേദഗതി ചെയ്‌തിരിക്കുന്നത്.
പുതിയ ഭേദഗതി ബിസിനസ് രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്ന് സാമ്പത്തിക മന്ത്രി സുൽത്താൻ ബിൻ സഈദ് അൽ മൻസൂരി പറഞ്ഞു. സ്വദേശികൾക്കും വിദേശികൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. സാമ്പത്തിക മന്ത്രാലയത്തിന്റെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രത്തിലും ഔദ്യോഗിക വെബ്സൈറ്റിലും ഇളവ് നേടാൻ കഴിയും.
Post Your Comments