Latest NewsIndia

ടിക് ടോക് നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്

ഈ രണ്ട് ആപ്ലിക്കേഷനുകളും നിരോധിക്കണമെന്നും, ഇതിലൂടെ ഇന്ത്യയിലെ യുവാക്കള്‍ നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനതയില്‍പ്പെടുകയാണെന്നും എസ്‌ജെഎം കോ-കണ്‍വീനര്‍ അശ്വനി മഹാജന്‍ കുറ്റപ്പെടുത്തി

ന്യൂ ഡല്‍ഹി: ചൈനീസ് സാമൂഹിക മാധ്യ ആപ്ലീക്കേഷനുകളായ ടിക് ടോക്, ഹെലോ എന്നിവ നിരോധിക്കണമെന്നാവശ്യപ്പെട്ട് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്.ജെ.എം) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഇത്തരം ആപ്ലിക്കേഷനുകള്‍ ‘ദേശവിരുദ്ധ’ ഉള്ളടക്കങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയെന്ന് ആരോപിച്ചാണ് കത്ത്. ഞായറാഴ്ചയാണ് എസ്‌ജെഎം പ്രധാമമന്ത്രിക്ക് കത്തെഴുതിയത്.

ഈ രണ്ട് ആപ്ലിക്കേഷനുകളും നിരോധിക്കണമെന്നും, ഇതിലൂടെ ഇന്ത്യയിലെ യുവാക്കള്‍ നിക്ഷിപ്ത താത്പര്യക്കാരുടെ സ്വാധീനതയില്‍പ്പെടുകയാണെന്നും എസ്‌ജെഎം കോ-കണ്‍വീനര്‍ അശ്വനി മഹാജന്‍ കുറ്റപ്പെടുത്തി. മറ്രു സാമൂഹിക മാധ്യമങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് 11,000-ത്തിലേറെ പരസ്യങ്ങള്‍ പന്നതിനു പിന്നാല്‍ ഹലോ ആപ്പാണ്. ഇതിനായി ഹെലോ ഏഴുകോടിയിലേറെ രൂപ ചെലവാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണുകളുടെ പ്ലേ സ്റ്റോറിലും ഐഫോണുകളുടെ ആപ് സ്റ്റോറിലും കിട്ടുന്ന ആപ്ലിക്കേഷനുകള്‍ക്കുമേല്‍ ഇന്ത്യയ്ക്കു നിയന്ത്രണമില്ലാത്തതിനാല്‍ മഹാജന്‍ ആശങ്ക പ്രകടിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button