ന്യൂ ഡൽഹി : സിസ്റ്റർ അഭയ കേസിലെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഫാദർ തോമസ് കോട്ടൂർ,സിസ്റ്റർ സ്റ്റെഫി എന്നിവർ നൽകിയ ഹര്‍ജിയാണ് തള്ളിയത്. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ട പ്രത്യേക സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി ഇരുവരും വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.
അഭയ കേസില്‍ ഇരുവരും വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതിയുടെ മുന്‍ ഉത്തരവ് ചോദ്യം ചെയ്ത് ഇരുപ്രതികളും നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീംകോടതിയും പ്രതികളുടെ ഹര്‍ജി തള്ളിയത്.
സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതിയാണ് ഫാദര്‍ തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫിയാകട്ടെ മൂന്നാം പ്രതിയും. രണ്ടാം പ്രതി ഫാദര്‍ ജോസ് പൂതൃക്കയിലിനെയും നാലാം പ്രതി മൈക്കിളിനെയുംകേരളാ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
Post Your Comments