ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് ഇന്ന് എഴുപതാം ജന്മദിനം. അദ്ദേഹത്തിന്റെ അഭിനിവേശവും കാഴ്ചപ്പാടുമാണ് താന്‍ ജനിച്ച ചെറിയൊരു തുറമുഖമായിരുന്ന പ്രദേശത്തെ ഒരു ഗ്ലോബല്‍ നഗരമാക്കി മാറ്റിയത്. ദുബായ് ഇന്ന് 200-ലധികം രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വീടാണ്. അദ്ദേഹത്തിന്റെ വിവേകവും ദര്‍ശനാത്മകവുമായ നേതൃത്വമാണ് ആഗോള വേദിയില്‍ സഹിഷ്ണുത, ദാനം, പുതുമ തുടങ്ങിയ പ്രചോദനാത്മക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ദുബായിയെ ഒരു പ്രധാന പങ്കാളിയാക്കാനുംകഴിഞ്ഞത്.
1949 ജൂലൈ 15 ന് അല്‍ ഷിന്‍ഡാഗയിലെ അല്‍ മക്തൂം കുടുംബത്തിലാണ്‌ഷെയ്ഖ് മുഹമ്മദ് ജനിച്ചത്. ഷൈയ്ഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്തൂമിന്റെ നാല് ആണ്‍മക്കളില്‍ മൂന്നാമനാണ് അദ്ദേഹം.
ഷെയ്ഖ് മക്തൂം, ഷെയ്ഖ് ഹംദാന്‍, ഷെയ്ഖ് അഹമ്മദ് എന്നിവരാണ് സഹോദരങ്ങള്‍. അബുദാബിയിലെ മുന്‍ ഭരണാധികാരി ഷെയ്ഖ് ഹംദാന്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്റെ മകളായ ഷെയ്ഖ ലത്തീഫ ബിന്ത് ഹംദാന്‍ അല്‍ നഹ്യാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.
അറബി, ഇസ്ലാമിക പഠനങ്ങളില്‍ സ്വകാര്യമായി പഠിപ്പിച്ച ഷെയ്ഖ് മുഹമ്മദ് 1955 ല്‍ ഡെയ്റയിലെ ഒരു ചെറിയ പ്രൈമറി സ്‌കൂളായ അല്‍ അഹ്മദിയ സ്‌കൂളിലാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. ചെറുപ്രായത്തില്‍ തന്നെ വേട്ട, ഫാല്‍ക്കണ്‍റി, കുതിരസവാരി എന്നിവയും അദ്ദേഹം പഠിച്ചിരുന്നു.
1966 ഓഗസ്റ്റില്‍ കേംബ്രിഡ്ജിലെ ബെല്‍ സ്‌കൂള്‍ ഓഫ് ലാംഗ്വേജില്‍ ചേരുന്നതിനായി അദ്ദേഹം യുകെയിലേക്ക് പോയി. മോണ്‍സ് ഓഫീസര്‍ കേഡറ്റ് സ്‌കൂള്‍-ആല്‍ഡര്‍ഷോട്ടില്‍ (നിലവില്‍ റോയല്‍ മിലിട്ടറി അക്കാദമി സാന്‍ഹര്‍സ്റ്റ്) പഠിച്ചു. തുടര്‍ന്ന് 1968-ല്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ഷെയ്ഖ് റാഷിദ് അദ്ദേഹത്തെ ദുബായ് പോലീസിന്റെയും പൊതുസുരക്ഷയുടെയും തലവനായി നിയമിച്ചു.
പിന്നീട് പ്രതിരോധ മന്ത്രിയായി നിയമിതനായ അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ മന്ത്രിയായി. 1995 ജനുവരി മൂന്നിന് അന്നത്തെ ദുബായ് ഭരണാധികാരിയായിരുന്ന ഷെയ്്ഖ് മക്തൂം ഷെയ്ഖ് മുഹമ്മദിനെ
ദുബായ് കിരീടാവകാശിയായി നിയമിക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചു.
Post Your Comments