തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജ് അക്രമത്തില്‍ പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. അഖില്‍ ചന്ദ്രനെ കുത്തിയത് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചെന്ന് പൊലീസ്. എസ്. എഫ്. ഐ യൂണിറ്റ് സെക്രട്ടറി എ. എന്‍. നസീം പിടിച്ചു നിര്‍ത്തി. പ്രസിഡന്റ് ശിവരഞ്ചിത്ത് കുത്തി. ഇതാണ് നിലവിലെ പരാതിയും കുത്തേറ്റ അഖില്‍ ഡോക്ടറിന് നല്‍കിയ മൊഴിയും . ഇത് സ്ഥിരീകരിക്കുന്ന തെളിവു മൊഴിയും പൊലീസിന് ലഭിച്ചു. ശിവരഞ്ചിന്റെ കയ്യില്‍ കത്തികൊണ്ട് വരഞ്ഞ മുറിവുണ്ട്.
ഇത് കുത്തിയപ്പോഴുണ്ടായതാണന്ന് പൊലീസ് ഉറപ്പിക്കുന്നു. സംഘര്‍ഷത്തിന് ശേഷം ശിവരഞ്ചിന്റെയും നസീമിന്റെയും കയ്യില്‍ രക്തക്കറ കണ്ടതായി ആദില്‍ ,ആരോമല്‍ എന്നീ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇത് കുത്തിയതിന് തെളിവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇന്ന് പുലര്‍ച്ചെ കേശവദാസപുരത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. എസ്എഫ്െഎ യൂണിറ്റ് കമ്മിറ്റിയെ ധിക്കരിച്ചത് വൈരാഗ്യത്തിന് കാരണം വ്യക്തി വൈരാഗ്യവുമുണ്ടായിരുന്നു.
പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്െഎ യൂണിറ്റ് ഓഫിസ് ക്ലാസ് മുറിയാക്കുമെന്ന് കോളജ് വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ കെ.കെ.സുമ അറിയിച്ചു. ഇന്നലെ രാത്രി തലസ്ഥാനത്തെ എസ്.എഫ്.ഐ കേന്ദ്രങ്ങള്‍ വളഞ്ഞുള്ള പൊലീസ് പരിശോധക്ക് പിന്നിലെയാണ് മുഖ്യ പ്രതികള്‍ പിടിയിലായത്.
Post Your Comments