പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് റിയല്‍മി. പോപ്പ് അപ്പ് ക്യാമറയോട് കൂടിയ Realme X ആണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. 6.53 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ,ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം, ക്വാല്‍ കോം സ്‌നാപ്പ് ഡ്രാഗണ്‍ 710 എഐഇ പ്രൊസസർ, 16 എംപി പോപ്പ് അപ്പ് സെല്‍ഫി ക്യാമറ, 48 മെഗാപിക്‌സല്‍ സോണി ഐഎം എക്‌സ് 586 സെന്‍സര്‍+അഞ്ച് എംപി സെന്‍സര്‍ ഡ്യുവല്‍ റിയര്‍ ക്യാമറ, ഗെയിം കളിക്കുന്നതിനിടെ ഫോണ്‍ ചൂടാവാതിരിക്കാനുള്ള കവചം. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനം എന്നിവയാണ് സവിശേഷതകൾ.
നാല് ജിബി, എട്ട് ജീബി പതിപ്പുകളിലെത്തുന്ന ഫോണിൽ 128 ജിബിയാണ് സ്റ്റോറേജ്. ആൻഡ്രോയിഡ് 9 പൈ അടിസ്ഥാനമാക്കിയുള്ള കളര്‍ ഒഎസ്6ലായിരിക്കും ഫോൺ പ്രവർത്തിക്കുക. 0.74 സെക്കന്റില്‍ പോപ്പ് അപ് ക്യാമറ ഉയര്‍ന്നു വരുമെന്നും ക്യാമറ മോഡ്യുളിന് പത്ത് വര്‍ഷം വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് റിയല്‍ മി അവകാശപ്പെടുന്നു. കൂടാതെ ക്യാമറ ഉയര്‍ന്നുവരുമ്പോൾ ആഘാതമേല്‍ക്കാതിരിക്കാന്‍. സാഫയര്‍ കവര്‍ ഗ്ലാസ് സംരക്ഷണവും നല്‍കിയിട്ടുണ്ട്.
പോളാര്‍ വൈറ്റ്, സ്‌പേസ് ബ്ലു എന്നീ നിറങ്ങളിൽ കൂടാതെ തെ പ്രശസ്ത ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ നവോട്ടോ ഫുകാസാവ രൂപകല്‍പന ചെയ്ത, ഓനിയന്‍, ഗാര്‍ലിക് ഡിസൈനിലുള്ള മാസ്റ്റര്‍ എഡിഷനും, സ്പൈഡര്‍മാന്‍ തീമിലുള്ള പ്രത്യക പതിപ്പും ലഭ്യമാണ്.നാല് ജിബി റാം പതിപ്പിന് 16,999, എട്ട് ജിബി പതിപ്പിന്(മാസ്റ്റര്‍ എഡിഷനില്‍ എട്ട് ജിബി റാം പതിപ്പ് മാത്രം ആണുള്ളത്) 19,999, സ്പൈഡര്‍മാന്‍ എഡിഷൻ 20,999 രൂപ എന്നിങ്ങനെയാണ് വില. ഷാവോമിയുടെ റെഡ്മി കെ 20യാകും വിപണിയിൽ മുഖ്യ എതിരാളി.
Post Your Comments