തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയ്ക്കുനേരെ നടന്ന വധ ശ്രമ കേസില്‍ മുഖ്യപ്രതിയായ ശിരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പരീക്ഷ എഴുതുവാനുള്ള പേപ്പര്‍ കണ്ടെത്തിയ സംഭവത്തില്‍ സര്‍വകലാശാല അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തില്‍ അന്വേഷണം നടത്താന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രോ വിസിക്കും പരീക്ഷ കണ്‍ട്രോളര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് സര്‍വ്വകലാശാല പരീക്ഷക്ക് ഉത്തരം എഴുതാനുള്ള പേപ്പറുകള്‍ കണ്ടെത്തിയത്. ഇതോടൊപ്പം ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തി. എന്തിന് വേണ്ടിയാണ് ശിവരഞ്ജിത്ത് പേപ്പറുകള്‍ സൂക്ഷിച്ചു വച്ചതെന്നും എവിടെ നിന്നാണ് ഇത് കിട്ടിയതെന്നും വ്യക്തമല്ല. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ വേണ്ടിയാവാം ഉത്തരക്കടലാസുകള്‍ ഉപയോഗിച്ചതെന്ന സംശയത്തിലാണ് പോലീസ്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളാണുള്ളത്.ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
Post Your Comments