ചെന്നൈ: തമിഴ്നാട്ടില്‍ നാലിടങ്ങളിലായി നടന്ന എന്‍ഐഎ പരിശോധനയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഇസ്ലാമിക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നവരുടെ വസതികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഹസന്‍ അലി, ഹാരിഷ് മുഹമ്മദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടില്‍ ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഷെയ്ഖ് മുഹമ്മദ്, സാദിഖ്, മുഹമ്മദ് റിയാസ്, ഹമീദ് അക്ബര്‍, റിസ്വാന്‍ എന്നിവരെ കേന്ദ്രീകരിച്ച് മുന്‍പ് നടത്തിയ പരിശോധനയില്‍ രഹസ്യ രേഖകളും ആയുധങ്ങളും കണ്ടെടുത്തിരുന്നു. മെയ് 2-ന് തമിഴ്‌നാട്ടിലെ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട്, തൗഹീദ് ജമാഅത്ത് സംഘടനകളുടെ ഓഫീസുകളിലും എന്‍ഐഎ പരിശോധന നടത്തിയിരുന്നു.
എന്‍ഐഎ കൊച്ചി വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. നാഗപട്ടണത്തും ചെന്നൈയിലുമായി നടത്തിയ പരിശോധനകളില്‍ ഡിജിറ്റല്‍ രേഖകളടക്കം പിടിച്ചെടുത്തു. ശ്രീലങ്കന്‍ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ചെന്നൈയിലും റെയ്ഡ് നടത്തിയത്.
Post Your Comments