Latest NewsIndia

മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ രാജ്യസഭ എംപി സ്ഥാനം രാജിവെച്ചതായി റിപ്പോര്‍ട്ട് : ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നു സൂചന

ന്യൂ ഡൽഹി : മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്‍റെ മകനും സമാജ് വാദി പാര്‍ട്ടി നേതാവുമായ നീരജ് ശേഖര്‍ രാജ്യസഭ എംപി സ്ഥാനം രാജിവെച്ചെന്നു റിപ്പോർട്ട്. രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യ നായിഡു ഇദ്ദേഹത്തിന്‍റെ രാജി സ്വീകരിച്ചെന്നാണ് സൂചന. തന്നെ സമാജ് വാദി പാര്‍ട്ടി അവഗണിക്കുന്നുവെന്നാരോപിച്ചാണ് രാജി നൽകിയത്. നീരജ് ശേഖര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 2020 നവംബറിലാണ് ഇദ്ദേഹത്തിന്‍റെ രാജ്യസഭ കാലാവധി അവസാനിക്കുക.

പിതാവ് ചന്ദ്രശേഖറിന്‍റെ മരണശേഷമാണ് നീരജ് ശേഖര്‍ രാഷ്ട്രീയത്തിലെത്തുന്നത്. 2014 ബല്ല്യ ലോക്സഭ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ന്നീട് നീരജ് ശേഖറിനെ എസ്പി രാജ്യസഭയിലേക്കയച്ചു. 2019ല്‍ ബല്ല്യയില്‍ സീറ്റ് ചോദിച്ചെങ്കിലും പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് നൽകിയിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button