മുംബൈ: ചികിത്സയിലിരിക്കെ രോഗി മരിച്ചുവെന്ന കാരണത്താൽ ഡോക്ടര്‍മാര്‍ക്കു നേരെ ആക്രമണം.മഹാരാഷ്ട്രയിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെയാണ് രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.
രോഗി മരിച്ചതോടെ പതിനഞ്ചോളം ബന്ധുകള്‍ ചേര്‍ന്ന് ഡോക്ടര്‍മാരെയും സുരക്ഷ ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രി ഉപകരണങ്ങളും ഇവര്‍ നശിപ്പിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം.ഡോക്ടര്‍മാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.അടുത്തിടെ കൊൽക്കത്തയിൽ രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ മർദ്ദിച്ചതിന്റെ പേരിൽ രാജ്യവ്യപകമായി പണിമുടക്ക് നടത്തിയിരുന്നു.
Post Your Comments