Latest NewsIndia

കാശ്മീരിൽ ഒഴുക്കില്‍പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷിക്കുന്ന സിആര്‍പിഎഫ് ജവാന്മാര്‍, സാഹസിക വീഡിയോ

ജവാന്മാര്‍ പുഴയുടെ സമീപത്തേക്ക് ഓടിയെത്തുന്നതും ഓരോരുത്തരായി വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കുന്നതുമാണ് വീഡിയോയില്‍.

ബാരമുള്ള : ഒഴുക്കില്‍പെട്ട പെണ്‍കുട്ടിയെ സ്വന്തം ജീവന്‍ പണയംവച്ച്‌ കുത്തിയൊഴുകുന്ന പുഴയില്‍ ചാടി രക്ഷിക്കുന്ന സിആര്‍പിഎഫ് ജവാന്മാര്‍. ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ നിന്നാണ് സാഹസികത നിറഞ്ഞ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഒഴുക്കില്‍പെട്ട് പെണ്‍കുട്ടിയെ കാണുന്ന ജവാന്മാര്‍ പുഴയുടെ സമീപത്തേക്ക് ഓടിയെത്തുന്നതും ഓരോരുത്തരായി വെള്ളത്തിലേക്ക് ചാടി കുട്ടിയെ രക്ഷിക്കുന്നതുമാണ് വീഡിയോയില്‍.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സൈനികരെ കല്ലെറിയുമ്പോഴും അവർക്കെതിരെ പ്രവർത്തിക്കുമ്പോഴും സൈന്യം തങ്ങളുടെ കടമകൾ മറക്കാതെ ചെയ്യുന്നതാണ് വീഡിയോയിലൂടെ കാണുന്നതെന്നാണ് പലരുടെയും അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button