Latest NewsIndia

ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് ഒവൈസി, നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ എനിക്കെന്ത് ചെയ്യാനാകുമെന്ന് അമിത് ഷാ : സഭയിൽ വാഗ്‌വാദം

ന്യൂഡല്‍ഹി : പാര്‍ലമെന്റില്‍ എന്‍.ഐ.എ ബില്‍ അവതരണത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയും തമ്മില്‍ വാഗ്വാദം. . ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കിടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതിന് നിയമഭേദഗതി വരുത്തുന്ന ബില്ലിന്റെ ചർച്ച കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് അവതരിപ്പിക്കുമ്പോഴായിരുന്നു സംഭവം.

ചില കേസുകളില്‍ അന്വേഷണ രീതി മാറ്റാന്‍ ഒരു രാഷ്ട്രീയ നേതാവ് ആവശ്യപ്പെട്ടതായി ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ തന്നോട് പറഞ്ഞതായുള്ള സത്യപാല്‍ സിംഗിന്റെ ആരോപണത്തിനെതിരെ ഒവൈസി രംഗത്തെത്തുകയായിരുന്നു. ആരോപണത്തിന് സത്യപാല്‍ തെളിവ് മേശപ്പുറത്ത് വെക്കണമെന്ന് ഒവൈസി ആവശ്യപ്പെട്ടതോടെ അമിത് ഷായും ഇടപെട്ടു.പ്രതിപക്ഷ അംഗങ്ങള്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ തടസപ്പെടുത്തരുതെന്നും തിരിച്ചിങ്ങോട്ടും അങ്ങനെ തന്നെ വേണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ പഠിക്കണമെന്ന് ഒവൈസിയോടും അമിത് ഷാ ആവശ്യപ്പെട്ടതാണ് ഒവൈസിയെ ചൊടിപ്പിച്ചത് . തനിക്ക് നേരെ വിരല്‍ ചൂണ്ടി ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്ന് ഒവൈസി പ്രതികരിച്ചു .എന്നാല്‍ ആരെയും വ്യക്തിപരമായല്ല, പ്രതിപക്ഷത്തെയാണ് വിരല്‍ ചൂണ്ടിയതെന്നും അത് ഭീഷണിപ്പെടുത്തലല്ലെന്നും അമിത് ഷാ പറഞ്ഞു. നിങ്ങളുടെ മനസില്‍ ഭയമുണ്ടെങ്കില്‍ എനിക്കെന്ത് ചെയ്യാനാകുമെന്നും അമിത് ഷാ മറുപടിയും നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button