കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ 24 മണിക്കൂറും പൊലീസ് നിരീക്ഷണം വേണമെന്ന് ഹൈക്കോടതി. വാക്ക് വേയിലും പരിസരങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യമുണ്ടാകരുതെന്നും സമീപത്തെ കായലില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ നടപടി വേണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇവിടങ്ങളിലെല്ലാം രാത്രികാലങ്ങളില്‍ നിരവധി അധിക്രമങ്ങള്‍ നടക്കുന്നതായി പരാതി ലഭിക്കുന്നതിനാലാണ് ഇത്തരമൊരു നടപടി.
അതോടൊപ്പം മറൈന്‍ ഡ്രൈവ് നവീകരണത്തിന് രണ്ടാഴ്ചയ്ക്കകം നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വിശാലകൊച്ചി വികസന അതോറിറ്റി(ജിസിഡിഎ)യ്ക്കും കോടതി നിര്‍ദ്ദേശം നല്‍കി. മറൈന്‍ ഡ്രൈവ് സംരക്ഷിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ വീഴ്ചവരുത്തിയെന്ന പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
കൊച്ചി സ്വദേശി രഞ്ജിത് ജി തമ്പിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി കുടുംബങ്ങള്‍ ഒഴിവു സമയം ചെലവഴിക്കാനെത്തുന്ന സ്ഥലമാണിവിടം. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ വിനോദ സഞ്ചാരത്തെത്തും കാര്യമായി തന്നെ ബാധിക്കും.
Post Your Comments