Latest NewsIndia

ദളിതരായതിനാല്‍ മുടിവെട്ടാന്‍ ആളില്ല; പോലീസില്‍ പരാതി നല്‍കി ഗ്രാമവാസികള്‍

മൊറാദാബാദ് : ദളിതരായതിനാല്‍ തങ്ങളുടെ മുടിവെട്ടാന്‍ ആളില്ലെന്ന പരാതിയുമായി ജനങ്ങള്‍. യു പിയിലെ ഭോജ്പുര്‍ നിവാസികളാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവിടെ ബാര്‍ബര്‍ ഷോപ്പുകള്‍ നടത്തുന്ന സല്‍മാനി മുസ്ലിങ്ങള്‍ തങ്ങളോട് അയിത്തം കാണിക്കുന്നുവെന്നാരോപിച്ചാണ് മൊറാദാബാദ് എഎസ്പിക്ക് ഇവര്‍ പരാതി നല്‍കിയത്.

‘ തൊട്ടുകൂടായ്മ പതിറ്റാണ്ടുകളായി തുടരുകയാണ്. സല്‍മാനി വിഭാഗക്കാര്‍ ഞങ്ങളെ തൊടില്ല. ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാര്‍ അകലെയുള്ള നഗരത്തില്‍ പോയാണ് മുടിവെട്ടിയിരുന്നത്. ഇന്ന് കാലം മാറി. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചു’ ഗ്രാമവാസിയായ രാകേഷ് കുമാര്‍ പറയുന്നു.

ദലിതര്‍ മുസ്ലീങ്ങളുടെ ബാര്‍ബര്‍ഷോപ്പില്‍ സാധാരണയായി വരാറില്ലെന്നും ദലിതര്‍ നടത്തുന്ന കടയില്‍ മാത്രം പോകുന്ന ഇവര്‍ ഇപ്പോള്‍ തങ്ങളുടെ കടയില്‍ കയറണമെന്ന് പറയുകയാണെന്നും മുസ്ലീങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവര്‍ പോലീസില്‍ പരാതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടിലെ സല്‍മാനി വിഭാഗക്കാര്‍ വെള്ളിയാഴ്ച മുടിവെട്ടുകടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button