
റായ്പൂര്‍: സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.ഛത്തീസ്ഗഢിലെ ദണ്ഡേവാഡയിലാണ് സംഭവം. ഏറ്റമുട്ടലിൽ ഒരു മാവോയിസ്റ്റ് വനിത പിടിയിലാകുകയും ചെയ്തു.കിരാന്‍ഡുല്‍ പോലീസ് സ്റ്റഷന് പരിധിയിലെ ഗുമിയാപാല്‍ വനമേഖലയിലാണ് വെടിവെയ്പ്പ് നടന്നതെന്ന് ദണ്ഡേവാഡ എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു.
അഞ്ച് ലക്ഷം പ്രതിഫലം പ്രഖ്യാപിക്കപ്പെട്ട മാവോയിസ്റ്റുകളായ സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്. പിടിയിലായ മാവോയിസ്റ്റില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിനാണ് മാവോയിസ്റ്റുകള്‍ പിടിയിലായത്.
Post Your Comments