KeralaLatest News

ഗുരുവായൂരില്‍ നിന്ന് കാണാതായ ശംഖ് കൊറിയറിലൂടെ തിരിച്ചെത്തി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് കാണാതെ പോയ ശംഖ് കൊറിയര്‍ സര്‍വീസ് വഴി തിരിച്ചെത്തി. ഒരു മാസത്തിന് ശേഷം വിജയവാഡയില്‍ നിന്നാണ് കൊറിയർ വഴി ശംഖ് തിരികെ ലഭിച്ചത്. നഷ്ടപ്പെട്ട ശംഖിനൊപ്പം ക്ഷമിക്കണം എന്നൊരു കുറിപ്പ് കൂടി പാഴ്‌സലില്‍ ഉണ്ടായിരുന്നു. നിത്യചടങ്ങുകളില്‍ മാരാര്‍ ഉപയോഗിക്കുന്ന ശംഖുകളില്‍ ഒന്നാണ് നഷ്ടപ്പെട്ടത്. എന്നാൽ മറ്റൊരു ശംഖ് ഉപയോഗിച്ച്‌ ചടങ്ങുകള്‍ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ശംഖ് തിരികെ ലഭിച്ചത്.

ശീവേലി, ശ്രീഭൂതബലി, വിളക്കെഴുന്നള്ളിപ്പ് ചടങ്ങുകളിലാണ് ശംഖ് ഉപയോഗിക്കുന്നത്. ആവശ്യം കഴിഞ്ഞാല്‍ ഗോപുരത്തില്‍ മാനേജരുടെ ഇരിപ്പിടത്തിനരികിലാണ് ഇത് സൂക്ഷിക്കാറുള്ളത്. ഭക്തരടക്കം ആര്‍ക്കും കൈയെത്തും ദൂരത്ത് തന്നെയാണ് ഇത്. അതുകൊണ്ടുതന്നെ ആർക്കും ശംഖ് കൈക്കലാക്കാൻ കഴിയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button