KeralaLatest News

കുലുസ് അണിയണമെന്ന ആഗ്രഹത്തോടെ മൂന്നുവയസുകാരിയെത്തി; മുന്നിലേക്ക് നീട്ടിയ വെപ്പ് കാലുകള്‍ കണ്ട് നെഞ്ച് പൊടിഞ്ഞ് ജ്വല്ലറി ഉടമ

പെണ്‍കുട്ടികളായാല്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും കൊലുസണിയണമെന്ന മോഹമുണ്ടാകും. ചെറിയ കുട്ടികളിലാണ് ഈ ആഗ്രഹം ഏറ്റവും കൂടുതല്‍ കാണുക. അങ്ങനെ മൂന്നുവയസുകാരി ബദിരയയ്ക്കും കൊലുസണിയണമെന്ന് മോഹമുണ്ടായി. അവളൊരു ജ്വല്ലറിയിലേക്ക് എത്തി. മാതാപിതാക്കള്‍ക്കൊപ്പം. കൊലുസണിയേണ്ട കാലുകള്‍ കണ്ടപ്പോള്‍ ജ്വല്ലറി ഉടമയുടെ നെഞ്ച് പൊടിഞ്ഞു. വെപ്പുകാലുകളിലായിരുന്നു കൊലുസണിയേണ്ടിയിരുന്നത്. സംഭവത്തെ കുറിച്ച് ജ്വല്ലറി ഉടമ ജബ്ബാര്‍ പനക്കാവിള തന്നെയാണ് പോസ്റ്റിട്ടത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാന്‍ ജ്യൂവലറി തുടങ്ങിയിട്ട് 25 വര്‍ഷമായി ഇന്നെന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയ ഒരു നിമിഷമായിരുന്നു… വളരെ വളരെ വേതനയോടെ ആണ് ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്…..ആര്‍ക്ക് എങ്കിലും വിശമമായെങ്ങില്‍ എന്നോട് ഷെമിക്കണം…… സഹിക്കാന്‍ പറ്റാത്തത് കൊണ്ടാണ്…… ആ കുഞ്ഞിനെ കണ്ടപ്പോള്‍ എനിക്ക് സഹിക്കാന്‍ പറ്റിയില്ല…….. .പുനലൂര്‍ ഉറുകുന്നിലുള്ള താജുദീന്റെ മകള്‍ 3 വയസുള്ള ബദിരയാ എന്ന പൊന്നുമോള്‍ ജന്മനാല്‍ അംഗവൈകല്യമുള്ള ഒരു പൊന്നുമോള്‍ കടയില്‍ വന്നു തന്റെ ഇരു കാലുകളിലും എല്ലാ കുട്ടികളെ പോലെ തന്നെ കുലുസ് അണിയാന്‍ എന്ന ആഗ്രഹംവുമായി എത്തി ഇരുവെ പ്പുകാലുകളിലും സങ്കടത്തോടുകൂടി കുല്‌സ് ഈ മോള്‍ക്ക് അണിഞ്ഞു കൊടുത്തു അപ്പോള്‍ ആ പിഞ്ചു മനസിന്റെ സന്തോഷം പറഞ്ഞു അറിയിക്കാന്‍ പറ്റാത്തത് ആയിരുന്നു.

https://www.facebook.com/connectingkeralaofficial/videos/901241400209243/?t=1

shortlink

Related Articles

Post Your Comments

Related Articles


Back to top button