ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും കനത്ത പരാജയം രുചിച്ച കോണ്‍ഗ്രസ് പാര്‍ട്ടി കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധിയെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ്, വിദ്യാര്‍ത്ഥി യൂണിയന്‍, മഹിളാ കോണ്‍ഗ്രസ് സേവാദള്‍ ഘടകങ്ങള്‍ എന്നിവയോട് അടക്കം ചെലവ് ചുരുക്കുവാന്‍ നേതൃത്വം ആവശ്യപ്പെട്ടു. സേവാദള്‍ ഓഫീസിന്റെ മാസവിഹിതം 50,000 രൂപ കുറച്ചിട്ടുണ്ട്.
മാസം 2.5 ലക്ഷം രൂപയാണ് ഇത്തരത്തില്‍ നല്‍കിയിരുന്നത്. ഇതിന് പുറമെ ജീവനക്കാരുടെ ശമ്പളത്തില്‍ 5000 രൂപയുടെ കുറവുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉയരുന്നുണ്ട്. എഐസിസി ഓഫീസില്‍ മാത്രമായി 150 ജീവനക്കാരാണുള്ളത്. ഇവരില്‍ 110 പേരും സ്ഥിരം ജീവനക്കാരാണ് ഇവരില്‍ ആരുടേയും ശമ്പളം ഇതുവരേയും മുടങ്ങിയിട്ടില്ല. മറ്റ് സമൂഹികമാധ്യമ സെല്ലിലും ശമ്പളം കാര്യമായി മുടങ്ങുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ തോറ്റതിനെത്തുടര്‍ന്ന് 20 പേര്‍ ജോലിയില്‍ നിന്നും രാജിവച്ചിരുന്നു.
ഇപ്പോള്‍ 35 പേരാണ് സെല്ലിലുള്ളത്. എന്നാല്‍ താത്കാലിക ജീവനക്കാരില്‍ പലരുടേയും കുടിശ്ശിക ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പല സംസ്ഥാനങ്ങളിലെ പാര്‍ട്ടിയുടെ അവസ്ഥയും ഇത്തരത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. കര്‍ണാടകത്തിലേയും ഗോവയിലെയും എംഎല്‍എമാരുടെ കൂറുമാറ്റവും പാര്‍ട്ടിയുടെ നിലനില്‍പ്പും കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്
Post Your Comments