
കുവൈറ്റ് സിറ്റി: വന്‍ മയക്കുമരുന്ന് വേട്ട. മറ്റൊരു രാജ്യത്തുനിന്ന് കുവൈറ്റിലേക്ക് കൊണ്ടുവന്ന ഒരു കോടിയോളം ട്രമഡോള്‍ ഗുളികകളാണ് ഷുവൈഖ് സീ പോര്‍ട്ടില്‍ വെച്ച് അധികൃതര്‍ പിടികൂടിയത്.ഇത് ഇവിടെ എത്തിച്ചയാളെ അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈറ്റിൽ കര്‍ശന നിയന്ത്രണമുള്ള ടമോള്‍ എക്സ്‍ 225 ഗുളികളാണ് ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് കൊണ്ടുവന്നതെന്ന് കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ജമാല്‍ അല്‍ ജലാവി അറിയിച്ചു.
ഇലക്ട്രിക്, മെഡിക്കല്‍ ഉപകരണങ്ങളാണെന്ന് രേഖപ്പെടുത്തിയ 40 അടി നീളമുള്ള കണ്ടെയ്‍നറിലായിരുന്നു ഗുളികകള്‍ എത്തിച്ചത്. ഇവ കൊണ്ടുവന്നയാള്‍ കുവൈറ്റിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് അയക്കാന്‍ ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് കണ്ടെയ്‍നര്‍ തുറന്നുപരിശോധിച്ചപ്പോഴാണ് മയക്കുമരുന്നുകൾ കണ്ടെത്തിയായത്.
Post Your Comments