ഗോഹട്ടി:വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലും പേമാരിയെ തുടർന്ന് കനത്ത പ്രളയം. യു.പിയില്‍ 15 പേരും അസമില്‍ 10പേരും ബീഹാറിലെ കിഷന്‍ഗഞ്ചില്‍ രണ്ടു കുട്ടികളും മരിച്ചു. അസമിലെ 25 ജില്ലകളില്‍ 15 ലക്ഷം പേരെ പ്രളയം ബാധിച്ചു. ബ്രഹ്മപുത്ര കരകവിഞ്ഞ് 1800 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. വരുംദിനങ്ങളില്‍ മേഘാലയ, ഉത്തരാഖണ്ഡ്, ബംഗാള്‍, സിക്കിം എന്നിവിടങ്ങളിലും അതിശക്തമായ മഴ പെയ്യുമെന്നാണ് സൂചന.
കാസിരംഗ ദേശീയ വന്യജീവി പാര്‍ക്കിന്റെ 70 ശതമാനവും പ്രളയത്തില്‍ മുങ്ങി. മൃഗങ്ങളെ രക്ഷിക്കാനായി ഉയര്‍ന്ന തിട്ടകള്‍ ഒരുക്കിയിട്ടുണ്ട്. പ്രളയത്തില്‍ നേപ്പാളില്‍ 18 സത്രീകള്‍ ഉള്‍പ്പടെ 50 പേര്‍ മരണമടഞ്ഞു. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഉള്‍പ്പെടെ 24 പേരെ കാണാതായി.
Post Your Comments