ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന പഴവര്‍ഗങ്ങളിലൊക്കെ അവ കേടാകാതിരിക്കാനുള്ള മരുന്നുകളും കീടനാശിനികളുമൊക്കെ ധാരാളമായി ഉപയോഗിക്കുന്നത് നമുക്കറിയാം. ഈ വസ്തുത കടുത്ത ആശങ്ക സൃഷ്ടിക്കുന്നതിനിടെ പൃഥ്വിരാജ് എന്ന യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. നാല് മാസം കഴിഞ്ഞിട്ടും യാതൊരു കേടും കൂടാതെ ഫ്രഷ് ആയിട്ടിരിക്കുന്ന രണ്ട് അത്ഭുത ഓറഞ്ചുകളാണ് ഈ യുവാവ് പരിചയപ്പെടുത്തുന്നത്.
ഒരു ഓറഞ്ച് പരമാവധി എത്ര ദിവസം കേട് കൂടാതെയിരിക്കും? പരമാവധി മൂന്നോ നാലോ ദിവസം ഇരിക്കുമായിരിക്കും അല്ലേ? കൂടിപോയാല്‍ ഒരാഴ്ച. അപ്പോഴും അതിന്റെ പുറം തോട് ഉള്‍പ്പെടെ ചീഞ്ഞ് തുടങ്ങിയിരിക്കും. ദിവസങ്ങള്‍ നീണ്ടാല്‍ സംഭവം മൊത്തത്തില്‍ ചീത്തയാകുമെന്നതിലും സംശയം വേണ്ട. കീടനാശിനികള്‍ ഒന്നും ചേര്‍ക്കാത്ത ഓറഞ്ചാണെങ്കില്‍ ഒരാഴ്ച പോലും കേടുകൂടാതിരിക്കില്ല എന്ന കാര്യം നമുക്ക് ഉറപ്പാണ്. എന്നാല്‍, നാല് മാസം കഴിഞ്ഞിട്ടും യാതൊരു കേടും കൂടാതെ ഫ്രഷ് ആയിട്ടിരിക്കുന്ന രണ്ട് അത്ഭുത ഓറഞ്ചുകളാണ് ഒരു യുവാവ് പരിചയപ്പെടുത്തുന്നത്.
‘4 മാസം പഴക്കമുള്ള ഫ്രെഷ് ഓറഞ്ച്…. മാസം 4 ആയിട്ടും ഇതുവരെ കേടു വന്നിട്ടില്ല… ഭാര്യയ്ക്ക് 7 മാസം ആയപ്പോ കൂട്ടുകാര്‍ കൊണ്ടുവന്നത്… ഇപ്പോള്‍ പ്രസവം കഴിഞ്ഞ് മാസം ഒന്നു ആയി’ എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് എന്ന യുവാവിന്റെ പോസ്റ്റ്. ഒരു പ്രമുഖ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് യുവാവ് ഓറഞ്ചിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി ഷെയറും ലൈക്കുമാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
Post Your Comments