Latest NewsKeralaIndia

യു.പി. സ്കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, സ്റ്റേഷനറി കടയുടമ ഒളിവിൽ

കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണംചെയ്തുവന്നിരുന്നത്.

പട്ടാമ്പി : തൃത്താലമേഖലയിലെ ഒരു യു.പി. സ്കൂളിലെ 59 വിദ്യാര്‍ഥിനികളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷനറി കടയുടമ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെതിരേ (57) പോക്സോ നിയമപ്രകാരം കേസെടുത്തതായി തൃത്താലപോലീസ് പറഞ്ഞു. കടയില്‍ മിഠായിയും മറ്റും വാങ്ങാനെത്തുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ ചൂഷണംചെയ്തുവന്നിരുന്നത്.വ്യാഴാഴ്ചയാണ് ഒരു കുട്ടിയില്‍നിന്ന്‌ ഇക്കാര്യം പുറത്തറിയുന്നത്.

തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കുട്ടികളും തങ്ങള്‍ക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പങ്കുവെച്ചു.തുടര്‍ന്ന്, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ സംഭവം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. രക്ഷിതാക്കളുടെയും ചൈല്‍ഡ് ലൈനിന്റെയും പരാതിയനുസരിച്ച്‌ തൃത്താല പോലീസ് വിദ്യാലയത്തിലെ പത്ത് കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

വരുംദിവസങ്ങളില്‍ മറ്റുള്ള കുട്ടികളുടെ മൊഴിയെടുക്കും. വര്‍ഷങ്ങളായി കുട്ടികളെ ഇയാള്‍ ചൂഷണത്തിനിരയാക്കിവന്നിരുന്നതായി വിവരംലഭിച്ചിട്ടുണ്ടെന്ന് സ്കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു. ഇയാളുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടികള്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ മടിക്കുകയായിരുന്നു. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ദുരനുഭവം നേരിട്ടുവന്നിരുന്നതെന്നും അവര്‍ പറഞ്ഞു.പോക്സോ നിയമ പ്രകാരം കേസെടുത്ത കൃഷ്ണനെ പിടികൂടാനായിട്ടില്ല. ഇയാളുടെ കക്കാട്ടിരിയിലെ വീട്ടിലും പോലീസ് പരിശോധന നടത്തി. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button