മോഗാഡിഷു: സൊമാലിയയിൽ ഹോട്ടലിലുണ്ടായ ചാവേറാക്രമണത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചു. ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.മരിച്ചവരിൽ മധ്യപ്രവർത്തനും ഉൾപ്പെടുന്നു.. ഇസ്ലാമിക സംഘടനയായ അൽ ഷബാബ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.ഇന്നലെ ഏഴുപേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇനിയും മരണസംഖ്യ ഉയർന്നേക്കാമെന്നാണ് കരുതുന്നത്. അമ്പതിലധികം ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്.
.തെക്കന്‍ സൊമാലിയയിലെ കിസ്‌മോയിലെ ഹോട്ടലിലായിരുന്നു ആക്രമണം. ചാവേര്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ഓടിച്ചുകയറ്റി സ്‌ഫോടനം നടത്തുകയും. തോക്കുധാരികള്‍ ഹോട്ടലില്‍ പ്രവേശിച്ച് വെടിവയ്ക്കുകയും ചെയ്തു. സ്വദേശികൾക്ക് പുറമേ കെനിയ, ടാൻസാനിയ, അമേരിക്ക, ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു.
മുൻ മന്ത്രിയും നിയമസഭാംഗവും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അബ്ദുദുഹുൽ എഎഫ്‌പി വാർത്താ ഏജൻസിയോട് പറഞ്ഞു.
Post Your Comments