Latest NewsIndia

തബ്​രീസ്​ അന്‍സാരിയുടെ മരണത്തിന്​ കാരണമായത്​ പൊലീസിന്റെ അനാസ്​ഥയും ഡോക്​ടര്‍മാരുടെ വീഴ്​ചയുമാണെന്ന്​ അന്വേഷണ സംഘം

സംഭവത്തില്‍ രണ്ടു പൊലീസ്​ ഉദ്യോഗസ്​ഥര്‍ സസ്​പെന്‍ഷനിലായതായും വീഴ്​ച വരുത്തിയ ഡോക്​ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടെന്നും ഡെപ്യൂട്ടി കമീഷണര്‍

ആൾക്കൂട്ട മർദ്ദനത്തിനെ തുടർന്ന് കൊല്ലപ്പെട്ട തബ്​രീസ്​ അന്‍സാരിയുടെ മരണത്തിന്​ കാരണമായത്​ പൊലീസിന്റെ അനാസ്​ഥയും ഡോക്​ടര്‍മാരുടെ വീഴ്​ചയുമാണെന്ന്​ അന്വേഷണ സംഘം. സംഭവത്തില്‍ രണ്ടു പൊലീസ്​ ഉദ്യോഗസ്​ഥര്‍ സസ്​പെന്‍ഷനിലായതായും വീഴ്​ച വരുത്തിയ ഡോക്​ടര്‍മാര്‍ക്കെതിരെ നടപടിയുണ്ടെന്നും കേസന്വേഷിക്കുന്ന സെരായ്​കേല-ഖറസ്​വാന്‍ ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.

മോഷ്​ടാവെന്ന്​ ആരോപിച്ച്‌​ ജൂണ്‍ 17നാണ്​ തബ്​രീസ്​ അന്‍സാരിയെ (24) ഒരു സംഘം മർദ്ദിച്ചത്. അതിനു ശേഷം ഇയാളെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ നാല് ദിവസത്തിന് ശേഷം ഇയാൾ ജയിലിൽ മരിക്കുകയായിരുന്നു. ”പൊലീസിന്റെയും ഡോക്​ടര്‍മാരുടെയും ഭാഗത്ത്​ പിഴവുകളുണ്ട്​. സംഭവം പുലര്‍ച്ച ഒരുമണിക്ക്​ അറിയിച്ചുവെങ്കിലും ​ പൊലീസ്​ എത്തിയത്​ രാവിലെ ആറുമണിക്കാണ്​.

പൊലീസ്​ ആശുപത്രിയില്‍ എത്തിച്ച തബ്​രീസി​ന്റെ തലയോട്ടിയിലെ പരിക്ക്​ ഡോക്​ടര്‍മാര്‍ കണ്ടെത്തിയില്ല” -ഡെപ്യൂട്ടി കമീഷണര്‍ ആഞ്​ജനേയലു ദോഡ്ഡെ പറഞ്ഞു. തബ്​രീസി​ന്റെ മരണത്തിനു പിന്നാലെ സ്​ഥലംമാറ്റപ്പെട്ട ഒരു സിവില്‍ സര്‍ജ​ന്റെ മൊഴിയും ഇത്​ സാധൂകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button