Latest NewsIndia

ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബറിൽ അമേരിക്കയിലേക്ക്. വിദേശകാര്യമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശന വേളയില്‍ ഹ്യൂസ്റ്റണില്‍ എത്തി അദ്ദേഹം ഇന്ത്യന്‍-അമേരിക്കക്കാരെ അഭിസംബോധന ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയിലെ ചിക്കാഗോ, ഹ്യൂസ്റ്റണ്‍ എന്നീ നഗരങ്ങളിലെ പ്രവാസികളെയാണ് അഭിസംബോധന ചെയ്യുക. അതേസമയം പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനം സെപ്തംബര്‍ 17-നാണ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button