ചെന്നൈ : തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. തീവ്രവാദ സംഘടനാ സാന്നിദ്ധ്യം ഉണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്.ഇസ്ലാമിക്ക് ഹിന്ദ്, തൗഹീദ് ജമാഅത്ത് സംഘടനകളുമായി ബന്ധം പുലർത്തുന്നവരുടെ വീടുകളിലായിരുന്നു മുഖ്യമായും പരിശോധന നടന്നത്.
എൻഐഎ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്. ചെന്നൈയിലും നാഗപട്ടണത്തുമായി നടത്തിയ പരിശോധനയിൽ ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു.ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയുടെ വിവിധയിടങ്ങളിലായി നടന്ന സ്‌ഫോടന പരമ്പരയിൽ 250 ഓളം പേരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്ത്യയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.
ശ്രീലങ്കൻ ചാവേറാക്രമണത്തിന് പിന്നാലെ കോയമ്പത്തൂർ കേന്ദ്രീകരിച്ച് നേരത്തേ പരിശോധന നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് റെയ്ഡ് നടന്നത്.
Post Your Comments