പാട്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലുപ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. ദിയോഗഡ് ട്രഷറിയില്‍നിന്ന് 89.27 ലക്ഷം തട്ടിച്ചെന്ന കേസിലാണ് ജാമ്യം. ജാമ്യം ലഭിച്ചെങ്കിലും കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മറ്റ് മൂന്ന് കേസുകളില്‍ക്കൂടി ശിക്ഷ അനുഭവിക്കുന്നതിനാല്‍ ജയിലില്‍ തുടരേണ്ടിവരും.
ആരോഗ്യസ്ഥിതി വഷളാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ നല്‍കിയത്. ശിക്ഷ അനുഭവിക്കുന്ന മറ്റ് കേസുകളിലും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്ന് ലാലുപ്രസാദിന്റെ അഭിഭാഷകന് പ്രഭാത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലാലുവിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് ലാലുപ്രസാദ് യാദവ്.
Post Your Comments