Jobs & Vacancies

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷനിൽ അവസരം

സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) സംസ്ഥാന മിഷൻ ഓഫീസിൽ പ്രോഗ്രാം ഓഫീസർ തസ്തികയിൽ ഒരൊഴിവ് ഡെപ്യൂട്ടേഷൻ നിയമനത്തിന് യോഗ്യരായ സംസ്ഥാന സർക്കാർ/ അർദ്ധസർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യതയുള്ള ജീവനക്കാർ കെ.എസ്.ആർ ചട്ടങ്ങൾ പ്രകാരം എൻ.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയിൽ: 42500-87000 (പുതുക്കിയത്) അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. സാമൂഹിക വികസന പരിപാടികളും ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമവികസനം, കൃഷി, മൃഗസംരക്ഷണം, ഡയറി വികസന, സാമൂഹികക്ഷേമം, പട്ടികജാതി/ പട്ടികവർഗ വികസനം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ഹ്യൂമാനിറ്റീസ്, സോഷ്യൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം. സാമൂഹിക വികസന പ്രവർത്തനങ്ങളിൽ അഭിരുചി അഭികാമ്യം. മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ സെക്രട്ടറിമാർക്ക് മുൻഗണന. കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കണം.

എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം – 695011 എന്ന വിലാസത്തിൽ ജൂലൈ 30 വൈകിട്ട് നാലിനകം ലഭ്യമാക്കണം. എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ആഗസ്റ്റ് രണ്ട് പത്ത് മുതൽ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ ഓഫീസിൽ നടക്കും. ഇന്റർവ്യൂവിനായി പ്രത്യേകം കത്ത് നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക്: www.kudumbashree.org.

shortlink

Related Articles

Post Your Comments

Related Articles


Back to top button