UAELatest NewsGulf

50 വര്‍ഷത്തെ ദാമ്പത്യ ജീവിതം; വിവാഹദിനത്തിന്റെ ഓര്‍മ്മ പുതുക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്

ഗോവന്‍ സ്വദേശികളായ ക്ലോഡിനയും ജോവിറ്റോ അല്‍ഫോന്‍സോയും ദുബായിലെ സെന്റ് മേരീസ് പള്ളിയില്‍ അരനൂറ്റാണ്ട് മുമ്പാണ് വിവാഹിതരായത്.

ദുബായ്: വിവാഹത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ ഇന്ത്യന്‍ ദമ്പതികള്‍ ദുബായിലേക്ക്. ഗോവന്‍ സ്വദേശികളായ ക്ലോഡിനയും ജോവിറ്റോ അല്‍ഫോന്‍സോയും ദുബായിലെ സെന്റ് മേരീസ് പള്ളിയില്‍ അരനൂറ്റാണ്ട് മുമ്പാണ് വിവാഹിതരായത്. ഏറെക്കാലത്തെ വിദേശവാസത്തിനൊടുവില്‍ 14 വര്‍ഷം മുന്‍പ് ഇവര്‍ നാട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ സന്തോഷപൂര്‍ണമായ ദാമ്പത്യത്തിന്റെ അന്‍പതാം വാര്‍ഷിക ദിനത്തില്‍ ആ ആഘോഷങ്ങള്‍ക്ക് ഇത്തിരി നിറം പകരാനാണ് അവര്‍ തീരുമാനിച്ചത്. തുടര്‍ന്ന് തങ്ങളെ പരസ്പരം ചേര്‍ത്തുവെച്ച ആ നാട്ടില്‍, വിവാഹിതരായ അതേ പള്ളിയില്‍ അവര്‍ തങ്ങളുടെ 50 വിവാഹവാര്‍ഷികം ആഘോഷിച്ചു.

വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ മുന്നോടിയായി, ഖലീജ് ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നീണ്ട, സന്തോഷകരമായ ദാമ്പത്യജീവിതത്തിന്റെ രഹസ്യം അവര്‍ വെളിപ്പെടുത്തി. ‘രോഗത്തിലും ആരോഗ്യത്തിലും, സന്തോഷത്തിലും, പ്രതിസന്ധി ഘട്ടങ്ങളിലും, ഞങ്ങള്‍ ഒരിക്കല്‍ പോലും പരസ്പരം പിരിഞ്ഞിട്ടില്ല’ എന്നതായിരുന്നു ആ രഹസ്യം.

73 കാരനായ ജോവിറ്റോയും 71 കാരിയായ ക്ലോഡിനയും ബാല്യകാല സുഹൃത്തുക്കളും അയല്‍വാസികളുമായിരുന്നു. 1968ല്‍ ക്ലോഡിന യുഎഇയില്‍ എത്തി. പിന്നാലെ, ജോവിറ്റോ തൊഴിലവസരങ്ങള്‍ തേടി അവിടെയെത്തി. നീണ്ടനാളത്തെ സൗഹൃദത്തിന് ശേഷം തങ്ങള്‍ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞ ദമ്പതികള്‍ 1969 ജൂലൈ 8 ന് പഴയ സെന്റ് മേരീസ് പള്ളിയില്‍ വച്ച് വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. വിവാഹം കഴിഞ്ഞ് അവിടെ സ്ഥിരതാമസമാക്കിയിരുന്ന ദമ്പതികള്‍ 35 വര്‍ഷത്തിനുശേഷം തങ്ങളുടെ മൂന്നു മക്കളുമായി സ്വദേശമായ ഗോവയിലേക്ക് മടങ്ങി വന്നു.

ഈ വര്‍ഷം ജൂലൈ എട്ടിന് ദമ്പതികള്‍ ദുബായില്‍ തിരിച്ചെത്തി അതേ സെന്റ് മേരീസ് പള്ളിയില്‍ വിവാഹ നേര്‍ച്ചകള്‍ പുതുക്കി. ‘ഞങ്ങളുടെ കുട്ടികള്‍ ഞങ്ങള്‍ക്ക് വജ്ര മോതിരങ്ങള്‍ നല്‍കി. ഞങ്ങളുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് സെന്റ് മേരീസ് പള്ളിയില്‍ നിന്നുള്ളതാണ്,’ ക്ലോഡിന പറയുന്നു. വെള്ളിയാഴ്ച അവരുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായും കുടുംബവുമായും അവര്‍ വിവാഹ വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു. ക്ലോഡിനയും ജോവിറ്റോയും ഗോവയിലേക്ക് മടങ്ങുന്നതിന് മുമ്പ് 35 വര്‍ഷം ദുബായില്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നു. മക്കളായ എഡ്വിന്‍ അല്‍ഫോന്‍സോ (49), ഫ്രീഡ ഡിസൂസ (45), റയാന്‍ അല്‍ഫോണ്‍സോ (40) എന്നിവരെല്ലാം ദുബായിലെ ഇന്ത്യന്‍ ഹൈസ്‌കൂളിലെ ബിരുദധാരികളാണ്. ഫ്രീഡയും റയാനും ദുബായില്‍ ജോലി ചെയ്യുന്നു, എഡ്വിന്‍ കാലിഫോര്‍ണിയയിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് താമസിക്കുന്നത്. ദമ്പതികള്‍ക്ക് ഏഴു പേരക്കുട്ടികളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button