Latest NewsKeralaNattuvartha

പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

അരൂര്‍: പാലത്തില്‍ നിന്നും കായലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എഴുപുന്ന പഞ്ചായത്തിലെ 12-ാം വാര്‍ഡ് എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെയും ഷൈനിയുടെയും മകളും എറണാകുളം കലൂരിലെ കൊച്ചിന്‍ ടെക്‌നിക്കല്‍ കോളേജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്‌സ്മാന്‍ കോഴ്‌സ് വിദ്യാര്‍ത്ഥിനിയുമായിരുന്ന ജിസ്‌ന ജോണ്‍ (20)സാണ് കായലില്‍ ചാടിയത്. ദേശീയപാതയില്‍ അരൂര്‍ കുമ്പളം പാലത്തില്‍ വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

രാവിലെ വീട്ടില്‍ നിന്നും കോളേജിലേക്ക് പുറപ്പെട്ട ജിസ്‌ന  കുമ്പളത്ത് ബസ് ഇറങ്ങി പാലത്തിലെത്തി. നാടപ്പാതയിലൂടെ നടന്നെത്തി  ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്നവർ പോലീസിനെ വിവരമറിയിച്ചു.

തുടർന്ന് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും പോലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ കുമ്പളം റെയില്‍വേ പാലത്തിനടിയില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button