KeralaLatest News

വിവാഹം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വധുവിനെ കാണാനില്ല

കാട്ടാക്കട: സദ്യയും ഒരുക്കങ്ങളുമെല്ലാം പൂര്‍ത്തിയാക്കി വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് വീട്ടുകാര്‍ അറിയുന്നത് വധുവിനെ കാണാനില്ലെന്ന്. അയല്‍വാസിയായ കാമുകനൊപ്പം പെണ്‍കുട്ടി ഒളിച്ചോടിയെന്നാണ് വാര്‍ത്തകള്‍. തന്നെ ഉടന്‍ കൂട്ടിക്കൊകൊണ്ടുപോയില്ലെങ്കില്‍ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കുമെന്ന് ഫോണില്‍ രാത്രി കാമുകനെ അറിയിച്ചതിനെത്തുടര്‍ന്നാണ് കാമുകനെത്തിയതും ഇരുവരും കടന്നതുമെന്നാണ് പൊലീസ് പറയുന്നത്.

കട്ടയ്‌ക്കോട് സ്വദേശിനിയും വാഴിച്ചല്‍ സ്വദേശിയും തമ്മിലുള്ള വിവാഹം 10.30ന് കട്ടയ്‌ക്കോടുള്ള പാരിഷ് ഹാളില്‍ വെച്ചായിരുന്നു നടക്കേണ്ടിയിരുന്നത്. വധുവിനെ കാണാനില്ലെന്ന വിവരം രാവിലെ 8 മണിയോടെ വരന്റെ വീട്ടുകാരെ ബന്ധുക്കള്‍ അറിയിച്ചു. പിന്നാലെ വരന്റെ ബന്ധുക്കളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വധുവിന്റെ രക്ഷിതാക്കള്‍ മകളെ കാണാനില്ലെന്ന് പൊലീസില്‍ പരാതിയും നല്‍കി. ഒടുവില്‍ വിവാഹത്തിനൊരുക്കിയ സദ്യ രാവിലെ തന്നെ വയോജന മന്ദിരങ്ങളിലെത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button