ന്യൂ ഡല്‍ഹി: കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കര്‍ണാടകത്തില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്ച ഈ കേസിലെ ഭരണാഘടനാപരമായ വിഷയങ്ങള്‍ ഗൗരവമായി പരിശോധിക്കും. അതുവരെ വിമത എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും തീരുമാനം എടുക്കരുതെന്നും സുപ്രീം കോടതി അറിയിച്ചു.
രാജി പരിഗണിക്കുന്നില്ലെന്ന വിമത എംഎല്‍എമാരുടെ ഹര്‍ജിയും രാജി കാര്യത്തില്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ നല്‍കിയ ഹര്‍ജിയും പരിഗണിക്കവെയായിരുന്നു കോടതി ഉത്തരവ്.
ഇതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് കൂടുതല്‍ സമയം ലഭിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ വിമതരെ അനുനയിപ്പിക്കാനുള്ള ശ്രമം ഇരുപക്ഷങ്ങളും തുടരുമെന്നാണ് സൂചന.
Post Your Comments