Latest NewsBusiness

നേട്ടം കൈവിട്ടു : ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നേട്ടം കൈവിട്ടു ഓഹരി വിപണി. സെന്‍സെക്‌സ് 86 പോയിന്റ് താഴ്ന്ന് 38736.23ലും നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 11552.50ലുമാണ് വ്യാപാരം അവസാനിച്ചത്. വേദാന്ത, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോകോപ്, ടാറ്റ മോട്ടോര്‍സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ടിസിഎസ്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ഒഎന്‍ജിസി, ബജാജ് ഫിനാന്‍സ്, പവര്‍ഗ്രിഡ്, എല്‍റ്റി, ആക്‌സിസ് ബാങ്ക്, മാരുതി, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടക് ബാങ്ക്, ഐടിസി, റിലയന്‍സ്, എസ്ബിഐ, കോള്‍ ഇന്ത്യ, വിപ്രോ എന്നീ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിൽ നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി പിന്നീട് നഷ്ടത്തിലേക്ക് വീണിരുന്നു. സെന്‍സെക്സ് 57 പോയിന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 21 പോയിന്റ് താഴ്ന്ന് 11561ലുമായിരുന്നു വ്യാപാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button