തിരുവനന്തപുരം: പാർട്ടി വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ കോണ്‍ഗ്രസുകാരെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്നും അവര്‍ എപ്പോഴാണ് ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് പണ്ടുതൊട്ടേ സിപിഎം പറയുന്നതാണെന്നും അതിന്‍റെ തെളിവുകളാണ് ഈ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രതിനിധികളും നേതാക്കളും ബിജെപിയിലേക്ക് പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യം ഇത്തരത്തിലൊരു സങ്കീര്‍ണാവസ്ഥയില്‍ നില്‍ക്കുമ്ബോള്‍ കോണ്‍ഗ്രസിനെപ്പോലെയൊരു പാര്‍ട്ടി അനാഥരെപ്പോലെ നില്‍ക്കാന്‍ പാടുണ്ടോ. വിജയം വരുമ്പോള്‍ എന്നപോലെ പരാജയം വരുമ്പോഴും നേരിടാൻ കഴിയണം. ബിജെപി ഒഴുക്കുന്ന പണത്തിന് കൈയും കണക്കുമില്ല. പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടികൾ കുറേയുണ്ട്. പക്ഷെ അത് പറയുന്നില്ലെന്നും തല്‍ക്കാലം ഡാഷ് എന്ന് മാത്രം കണക്കാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments