ഖത്തര്‍ പൗരൻമാർക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍രംഗത്ത്, ഇന്ത്യയിൽ ചികിൽസ തേടാൻ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരൻമാർക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ സര്‍ക്കാര്‍. ചികിത്സയ്ക്കായുള്ള പ്രത്യേക ട്രീറ്റ്മെന്‍റ് വിസ നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ളവയാണ് പുതിയ നിബന്ധനകള്‍. ഖത്തര്‍ കോണ്‍സുലാര്‍ സര്‍വീസ് വിഭാഗമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
കൂടാതെ ഇതനുസരിച്ച് ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി പോകുന്ന ഖത്തരികളായ രോഗികള്‍ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ വിവിധ നിര്‍ദേശങ്ങള്‍ പാലിക്കണം. ചികിൽസക്കായുള്ള പ്രത്യേക ട്രീറ്റ്മെന്‍റ് വിസയാണ് രോഗിക്ക് വേണ്ടത്. രോഗിയുടെ കൂടെ വരുന്നയായാൾക്ക് കംപാനിയൻ വിസയും വേണം. ദോഹയിലെ ഇന്ത്യൻ എംബസി വഴി ഈ വിസകള്‍ ലഭ്യമാകും. ചികിൽസ തേടാൻ ആഗ്രഹിക്കുന്ന ആശുപത്രിയിൽ നിന്നുള്ള കത്തും വേണം.
എന്ന് തുടങ്ങി എത്ര കാലത്തേക്കാണ് ചികിൽസ, പ്രതീക്ഷിക്കുന്ന ചികിൽസാചെലവ്, രോഗിയെ സ്വീകരിക്കാനുള്ള സന്നദ്ധത തുടങ്ങിയ വിവരങ്ങൾ അടങ്ങിയതായിരിക്കണം ഈ കത്ത്. ആശുപത്രിയുടെ മുദ്രയും അധികാരികളുെട ഒപ്പും കത്തിൽ ഉണ്ടായിരിക്കണം. ആവശ്യമെങ്കിൽ വിസകാലാവധി നീട്ടാനും ഈ രേഖകൾ ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദോഹയിലെ ഇന്ത്യൻ എംബസി സന്ദർശിക്കുകയോ എംബസിയുടെ വെബ്സൈറ്റ് നോക്കുകയോ വേണമെന്നും ഖത്തരി സ്വദേശികളോട് അധികൃതർ ആവശ്യപ്പെട്ടു കഴി്ഞ്ഞു.
Post Your Comments