KeralaLatest NewsIndia

മുസ്ലിം ലീഗ് സ്ഥാപക നേതാവിന്റെ കുടുംബം ബി.ജെ.പിയിലേക്കെന്ന് റിപ്പോർട്ട്

തങ്ങളുടെ കുടുംബം ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത മുസ്ലിം ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

കോഴിക്കോട്: മുസ്ലീം ലീഗ് സ്ഥാപക നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖി തങ്ങള്‍ ട്രസ്റ്റ് ചെയര്‍മാനുമായ സെയ്ദ് താഹ ബാഫഖി തങ്ങള്‍ ബിജെപി നേതാവ് എം ടി രമേശുമായി ചര്‍ച്ച നടത്തി. ബിജെപിയുടെ മെമ്പര്‍ഷിപ്പ് ക്യാപെയിന്റെ ഭാഗമായി കോഴിക്കോട് വച്ചായിരുന്നു കൂടിക്കാഴ്ച. ഇതോടെ ബാഫഖി തങ്ങളുടെ കുടുംബം ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.

താന്‍ ബി.ജെ.പിയുടെ ഭാഗമാകുന്നതിന് എന്താണ് തടസ്സമെന്ന് ചോദിച്ച താഹ തങ്ങള്‍ ന്യൂനപക്ഷങ്ങളെ ന്യൂനപക്ഷങ്ങളെ സഹായിക്കാനായി ബി.ജെ.പിക്ക് എന്തൊക്കെ ചെയ്യാനാകും എന്ന് പരിശോധിക്കുമെന്നും അതൊക്കെ താന്‍ നടപ്പിലാക്കും എന്നും അഭിപ്രായപ്പെട്ടു. ബി.ജെ.പി ഒരിക്കലും പള്ളിയില്‍ പോകേണ്ട എന്ന് മുസ്ലീങ്ങളോട് പറഞ്ഞിട്ടില്ലെന്നും താന്‍ തന്റെ വ്രതം കൃത്യമായി തുടരുമെന്നും താഹ തങ്ങള്‍ പറയുന്നു.

തങ്ങളുടെ കുടുംബവും തങ്ങളുടെ തീരുമാനത്തോട് യോജിക്കുന്നതായി താഹ പറയുന്നു. മെമ്ബര്‍ഷിപ്പ് ക്യാംപയിന്‍ അവസാനിക്കും മുന്‍പ് ന്യൂനപക്ഷത്തില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയുടെ ഭാഗമാകുമെന്നും എം.ടി രമേശ് ഉറപ്പ് പറയുന്നു. എല്ലായിടത്തും നിന്നും എത്തുന്ന എല്ലാവരെയും ഉള്‍കൊള്ളിക്കുന്ന പ്രവര്‍ത്തനമാണ് ബി.ജെ.പിയുടേത്.ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തകരും ജനവിഭാഗങ്ങളും ബി.ജെ.പിയോട് ഒപ്പം ഉണ്ടാകണം. കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച്‌ എല്ലാ വിഭാഗങ്ങളിലേക്കും കടന്ന് ചെല്ലാന്‍ ബി.ജെ.പി ശ്രമിക്കും. എം.ടി രമേശ് പറയുന്നു.

ലീഗിന്റെ സമുന്നതനേതാവായിരുന്ന ബാഫഖി തങ്ങളുടെ കുടുംബത്തെ തന്നെ പാര്‍ട്ടിയിലെത്തിക്കുന്നതിലൂടെ മുസ്ലീം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. അബ്ദുള്ളക്കുട്ടിക്ക് പിന്നാലെ പ്രമുഖ ന്യൂനപക്ഷ നേതാക്കളെ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ നീക്കം. തങ്ങളുടെ കുടുംബം ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത മുസ്ലിം ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.

അംഗത്വ കാമ്പയിന്റെ ഭാഗമായി നിരവധി ന്യൂനപക്ഷ വിഭാഗങ്ങളിലും പെടുന്ന പ്രമുഖരും കക്ഷി നേതാക്കളും പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി നേതൃത്വം അവകാശപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button