Latest NewsKerala

ജയിലുകളിലെ ഫോൺ വിളി ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം : സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് തടവുകാർ ഫോൺ ഉപയോഗിക്കുന്ന സംഭവം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുക.ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും ചേർന്നുള്ള പ്രത്യേക സംഘം രൂപീകരിക്കാൻ ഡിജിപിയുടെ ഉത്തരവ്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയിൽ മേധാവി ഋഷിരാജ് സിങ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.ഇതുവരെ 70 ഫോണുകളാണ് കണ്ണൂർ വീയൂർ ജയിലുകളിൽ നിന്ന് പിടിച്ചെടുത്തത്.

തടവുകാർ ആരെയൊക്കെയാണ് വിളിക്കുന്നതെന്ന് കണ്ടെത്തണമെന്ന് ഋഷിരാജ് സിങ് ഡിജിപിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന് റിപ്പോർട്ട് നൽകേണ്ടതുണ്ടെന്നും കത്തിൽ പറയുന്നു. അധികൃതർ പിടിച്ചെടുത്ത സിം കാർഡുകൾ ഉപയോഗിച്ച് ആരെയൊക്കെയാണ് വിളിച്ചതെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button