ഹജ്ജ് ബുക്കിംങ് നിർത്തലാക്കുന്നതിനുള്ള നടപടികളാരംഭിച്ച് ഹജ്ജ് മന്ത്രാലയം ഹജ്ജ് മന്ത്രാലയം നിർണയിച്ചു,
ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര ഹജ്ജ് ബുക്കിങ് റദ്ദാക്കുന്നതിനുള്ള നടപടികൾ ഹജ്ജ് മന്ത്രാലയം നിർണയിച്ചു. ഫീസ് അടക്കുന്നതിന് മുമ്പ് ബുക്കിങ് റദ്ദാക്കൽ സൗജന്യമായിരിക്കും. പിന്നീട് റദ്ദാക്കുന്നവക്ക് നിശ്ചിത ശതമാനം ഫീസ് റദ്ദാക്കും.
കൂടാതെ ഹജ്ജിനുള്ള അനുമതി പത്രം ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വ്യക്തമായ കാരണങ്ങാല്‍ നിരസിക്കാറുണ്ട്. ഇതു കാരണം ബുക്കിങ് റദ്ദായാൽ 26.25 റിയാലും ബാങ്ക് ട്രാൻസ്ഫർ ചാർജ്ജ് 7.35 റിയാലും ഈടാക്കും. ഫീസടച്ച ശേഷം അനുമതി പത്രം പ്രിൻറ് ചെയ്യുന്നതിന് മുമ്പാണ് സീറ്റ് റദ്ദാക്കുന്നതെങ്കിൽ 68.25 റിയാലും ബാങ്ക് ട്രാൻസ്ഫർ ചാർജ്ജായി 7.35 റിയാലും ഈടാക്കും.
ദുൽഹജ്ജ് ഒന്ന് വരെയാണ് ഈ നിരക്ക്. ദുൽഹജ്ജ് രണ്ടിനാണ് റദ്ദാക്കുന്നതെങ്കിൽ അടച്ച സംഖ്യയുടെ 30 ശതമാനം ഈടാക്കും. ഇതിന് ശേഷമുള്ള ദിനങ്ങളാണെങ്കില്‍ ഓരോ ദിനവും പത്ത് ശതമാനം വര്‍ധിക്കുന്ന തരത്തിലാണ് നിരക്ക്. അനുമതി പത്രം പ്രിൻറ് ചെയ്യുന്നതിന് മുമ്പ് ബുക്കിങ് റദ്ദാക്കൽ ഇലക്ട്രോണിക് ട്രാക്ക് വഴി അപേക്ഷ നൽകിയായിരിക്കണം ചെയ്യേണ്ടത്. അനുമതി പത്രം പ്രിൻറ് ചെയ്തിട്ടുണ്ടെങ്കിൽ ആദ്യം അബ്ശിർ സംവിധാനം വഴി അനുമതി പത്രം റദ്ദാക്കണം. പിന്നീടാണ് ഇ ട്രാക്കിൽ റദ്ദാക്കൽ നടപടികൾ പൂർത്തീകരിക്കേണ്ടതെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
Post Your Comments