Latest NewsIndia

നടുക്കടലിൽ ബോട്ടുമുങ്ങി ; മത്സ്യത്തൊഴിലാളി രക്ഷപെട്ടത് നാലാം ദിവസം

കൊല്‍ക്കത്ത: നടുക്കടലിൽവെച്ച് ബോട്ടുമുങ്ങി മത്സ്യത്തൊഴിലാളി വെള്ളത്തിൽ പോയി. എന്നാൽ നാലു ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്തെത്തി.ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര ദാസ് എന്ന ബംഗാളി മത്സ്യത്തൊഴിലാളിയെ രക്ഷപെടുത്തിയത്.

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ ദാസ് എത്തിയത് സ്വന്തം നാടായ ബംഗാളിലെ കാക് വിപ്പില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയാണ്. മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അത് അവഗണിച്ച് നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ പോയിരുന്നു.കൊടുങ്കാറ്റില്‍ ഏറക്കുറേ എല്ലാ ബോട്ടുകളും മുങ്ങിപ്പോയി. 1300 ലധികം മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശി ബോട്ടുകള്‍ രക്ഷപെടുത്തുകയായിരുന്നു.

രണ്ട് ബോട്ടുകളിലായുള്ള 25 പേരെക്കുറിച്ച്‌ യാതൊരുവിവരവും ഇല്ലായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാവും എന്ന നിഗമനത്തിലായിരുന്നു.അതിനിടയിലാണ് എം.വി ജാവദ് എന്ന കപ്പലിലെ ജീവനക്കാര്‍ ചിറ്റഗോങ് തീരത്ത് ഒരാളെ വെള്ളത്തില്‍ ബുധനാഴ്ച രാവിലെ 10.30 ഓടെ കണ്ടത്. എഫ് ബി നയന്‍ 1 എന്ന ബോട്ട് മുങ്ങിയാണ് ഇയാള്‍ കടലിൽ മുങ്ങിയത്. ദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദാസ് രക്ഷപ്പെട്ടതോടെ കാണാതായവരെക്കുറിച്ചുള്ള ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button