തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടെ പൊതിരെ തല്ലി വനിതാ ബോക്‌സര്‍. ലക്‌നൗവില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലായി. പതിനെട്ട് വയസുകാരിയായ ബോക്‌സിംഗ് വിദ്യാര്‍ത്ഥിയാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ച ആളെ പൊതുമധ്യത്തില്‍ വച്ച് കൈയോടെ പിടികൂടി പെരുമാറിയത്. അമ്മയുമായി ആശുപത്രിയിലെത്തിയപ്പോഴാണ് നിഷ പ്രവീണ്‍ എന്ന പെണ്‍കുട്ടിയെ യുവാവ് അപമാനിക്കാന്‍ ശ്രമിച്ചത്. നിഷ യുവാവിന്റെ ടീ ഷര്‍ട്ടില്‍ കുത്തിപ്പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടിപ്പോകാന്‍ യുവാവ് ശ്രമിക്കുന്നുണ്ടെങ്കിലും നിലത്തുവീഴുകയും മുറിവേല്‍ക്കുകയും ചെയ്തു.
Post Your Comments