തൃശൂര്‍> വിയ്യൂര്‍ ജയിലിലെ ബിരിയാണി സദ്യ വിപണിയിലെത്തി. ഓണ്‍ലൈന്‍ ഭക്ഷണവിതരണ സൈറ്റിലൂടെയാണ് ഫ്രിഡം കോമ്പോ ലഞ്ച് എന്ന ബിരിയാണി ലഭിക്കുക. പദ്ധതിയുടെ ഉദ്ഘാടനം ഭക്ഷ്യ സുരക്ഷ അസി. കമീഷണര്‍ ജി ജയശ്രീ നിര്‍വഹിച്ചു. സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എന്‍ എസ് നിര്‍മലാനന്ദന്‍ നായര്‍, ജോ. സൂപ്രണ്ട് കെ അനില്‍കുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് എം എം ഹാരീസ്, ഭക്ഷ്യസുരക്ഷ ഓഫീസര്‍ രേഖ എന്നിവര്‍ സംസാരിച്ചു.
ബിരിയാണി സദ്യ ആരംഭിച്ച ആദ്യ ദിനത്തില്‍ തയ്യാറാക്കിയ 55 ബിരിയാണി 20 മിനിറ്റിനകം ഓണ്‍ലൈനിലൂടെ വിറ്റഴിഞ്ഞു. 300 ഗ്രാം ബിരിയാണി, പൊരിച്ച ചിക്കന്‍, മൂന്ന് ചപ്പാത്തി, ചിക്കന്‍ കറി, ഒരു ലിറ്റര്‍ കുപ്പിവെള്ളം, ഒരു കപ്പ്‌കേക്ക്, സലാഡ്, അച്ചാര്‍, വാഴ–നാക്കിലയും അടങ്ങുന്നതാണ് ബിരിയാണി കിറ്റ്. 127 രൂപയാണ് വില. കുപ്പി വെള്ളം ഒഴിവാക്കിയാല്‍ 10 രൂപ കുറയും.
ഇവയെല്ലാം സ്വീഗി ഓണ്‍ലൈന്‍ ആപ്പിലൂടെ വീട്ടിലെത്തും. അടുത്ത ദിവസം മുതല്‍ കൂടുതല്‍ ബിരിയാണി തയ്യാറാക്കി വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ജയിലധികൃതര്‍. മായങ്ങളില്ലാതെ തയ്യാറാക്കിയ സുരക്ഷിത ഭക്ഷ്യ വിതരണോദ്ഘാടന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു.
Post Your Comments