മുംബൈ: ലോകകപ്പിൽ തോൽവി ഏറ്റുവാങ്ങി പുറത്തായതിന് പിന്നാലെ പരിശീലകന്‍ രവി ശാസ്ത്രിയോടും നായകന്‍ വിരാട് കോഹ്‌ലിയോടും മൂന്ന് ചോദ്യങ്ങളുമായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണ സമിതി. അമ്പാട്ടി റായുഡുവിനെ എന്തുകൊണ്ട് ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയില്ല, ദിനേശ് കാര്‍ത്തിക് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തി, ധോണിയെ എന്തുകൊണ്ട് ഇറക്കാന്‍ വൈകി എന്നീ ചോദ്യങ്ങളാണ് ഭരണ സമിതി ചോദിച്ചിരിക്കുന്നത്.
നാലാം നമ്പറിൽ ഇറക്കാനായി മികച്ച താരം ഇല്ലായിരുന്നു. എന്നിട്ടും അമ്പാട്ടി റായുഡുവിനെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നാണ് ചോദ്യം. ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, ഋഷഭ് പന്ത് എന്നീ മൂന്ന് സ്‌പെഷ്യലിസ്റ്റ് താരങ്ങളെ ഉൾപ്പെടുത്തിയതെന്തിനെന്നും ചോദ്യമുണ്ട്. അതേസമയം മുന്‍നിര തകര്‍ന്നിട്ടും ധോണിയെ ബാറ്റിങ്ങിനിറക്കാത്തത് എന്താണെന്ന് നേരത്തെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നു.
Post Your Comments