സംവിധായകനും നടനും, സംസ്ഥാന അവാര്‍ഡ് ജേതാവുമായ എം.ബി പത്മകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ആലപ്പുഴയില്‍ ചേര്‍ന്ന ചടങ്ങിലാണ് പത്മകുമാര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.അശ്വാരൂഡന്‍ എന്ന ചിത്രത്തിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച പത്മകുമാര്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ആനച്ചന്തം, രക്ഷകന്‍, നിവേദ്യം, തനിയെ, ദാവീദ്, പട്ടണത്തില്‍ ഭൂതം, കേരളോത്സവം, കുട്ടിസ്രാങ്ക്, 72 മോഡല്‍, തോംസണ്‍ വില്ല, ഒളിപ്പോര് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
സംവിധാന രംഗത്തേയ്ക്ക് കടന്ന പത്മകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘മൈ ലൈഫ് പാര്‍ട്ണര്‍’ ആണ്. ചിത്രത്തിന് 2014 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡു് ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിന് നായകന്‍ സുദേവ് നായറിന് 2014 ലെ മികച്ച നടനുള്ള അവാര്‍ഡും ലഭിക്കയുണ്ടായി. അമല, ഇന്ദിര, ഹൈവേ, കുഞ്ഞാലി മരയ്ക്കാര്‍, അഗ്‌നിപുത്രി തുടങ്ങിയവ പത്മകുമാര്‍ അഭിനയിച്ച ശ്രദ്ധേയമായ സീരിയലുകളാണ്.പത്മകുമാറിന്റെ കൂടാതെ നിരവധി പ്രമുഖർ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു.
യുവ സംരഭകനും, കണ്‍സ്ട്രഷന്‍ ഫിലോസഫി മാഗസിന്‍ എഡിറ്റര്‍ നെബു എബ്രഹാം, സിനിമ നടിയും,നര്‍ത്തികയുമായ അമൃത കര്‍ത്താ, സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യന്‍
അര്‍ജുന്‍ വാസുദേവ്, ആര്‍ട്ടിസ്റ്റ് അരുണ്‍ രാമന്‍, കനോയിംങ് കയാക്കിംങ് ദേശീയ സംസ്ഥാന മെഡല്‍ ജേതാക്കളായ അര്‍ജുന്‍ എന്‍.എസ്, അനുപമ എ.എസ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ല വൈസ് പ്രസിഡന്റ് കെ.വി ഗണേഷ് കുമാര്‍, ഡി.വൈ.എഫ്.ഐ മുന്‍ ജില്ല കമ്മിറ്റിയംഗം ആശാരുദ്രാണി, ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി കാര്‍ത്തിക്, അഡ്വ.ജയകൃഷ്ണന്‍, പ്രവാസി വ്യവസായി ബിപിന്‍ സബാസ്റ്റ്യന്‍, പ്രവാസി അബ്ദുള്‍ ഗഫൂര്‍ എന്നിവരടക്കം നിരവിധി പ്രമുഖര്‍ അംഗത്വം സ്വീകരിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.യുവമോര്‍ച്ച ജില്ല പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം, ബിജെപി ജില്ല പ്രസിഡന്റ് കെ.സോമന്‍, ജില്ല ജന: സെക്രട്ടറി ഡി. അശ്വനിദേവ്, യുവമോര്‍ച്ച സംസ്ഥാന സമിതിയംഗങ്ങളായ ശ്രീദേവി വിപിന്‍, വിമല്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments